Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Fraud

Alappuzha

സൈ​ബ​ർ ത​ട്ടി​പ്പ് പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ എം​ആ​ർ​എം

ആല​പ്പു​ഴ: സൈ​ബ​ർ ത​ട്ടി​പ്പി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ എം​ആ​ർ​എ​മ്മി​ൽ  ശ്ര​ദ്ധേ​യ നേ​ട്ട​ത്തി​ൽ  ജി​ല്ല. ആല​പ്പു​ഴ: സൈ​ബ​ർ ത​ട്ടി​പ്പി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ എം​ആ​ർ​എ​മ്മി​ൽ  ശ്ര​ദ്ധേ​യ നേ​ട്ട​ത്തി​ൽ  ജി​ല്ല.    

ജി​ല്ല​യി​ൽ എം​ആ​ർ​എം മു​ഖേ​ന ഇ​തു​വ​രെ 321 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്ന്  8,06,794 രൂ​പ സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ പ​രാ​തി​ക്കാ​ർ​ക്ക് തി​രി​കെ ല​ഭ്യ​മാ​ക്കി. ബാ​ങ്കു​ക​ൾ റ​സ്റ്റോ​റ​ബി​ൾ അ​ക്കൗ​ണ്ട് അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടും നി​ര​വ​ധി പ​രാ​തി​ക്കാ​ർ അ​വ​ബോ​ധ​ക്കു​റ​വ് മൂ​ലം മ​ണി റ​സ്റ്റൊ​റേ​ഷ​ൻ റി​ക്വ​സ്റ്റ് സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്.     അ​തി​നാ​ൽ എ​ൻ​സി​ആ​ർ​പി പോ​ർ​ട്ട​ലി​ൽ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ​രാ​തി​ക്കാ​രും എം​ആ​ർ​എം സി​റ്റി​സ​ൺ പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ റ​സ്റ്റോ​റ​ബി​ൾ അ​ക്കൗ​ണ്ടി​ൽ  ല​ഭ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ല​ഭ്യ​മാ​ണെ​ങ്കി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ മ​ണി റ​സ്റ്റൊ​റേ​ഷ​ൻ റി​ക്വ​സ്റ്റ് സ​മ​ർ​പ്പി​ച്ച് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ക​യും ചെ​യ്യ​ണ​മെ​ന്ന്  ജി​ല്ലാ പോ​ലീ​സ് അ​റി​യി​ച്ചു.   

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​കെ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ലി​ൽ (എ​ൻ​സി​ആ​ർ​പി) മ​ണി റ​സ്റ്റൊ​റ​ന്‍റ് മോ​ഡ് (എം​ആ​ർ​എം) എ​ന്ന സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ശ​യാ​സ്പ​ദ അ​ക്കൗ​ണ്ടു​ക​ളി​ൽ മ​ര​വി​പ്പി​ച്ച തു​ക​യി​ൽ നി​ന്ന് പ​രാ​തി​ക്കാ​ര​ന് തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യു​ന്ന തു​ക ബാ​ങ്കു​ക​ൾ റ​സ്റ്റോ​റ​ബി​ൾ അ​ക്കൗ​ണ്ട് ആ​യി എം​ആ​ർ​എമ്മി ൽ ​അ​പ്ഡേ​റ്റ് ചെ​യ്യും. 

National

സൈബർ തട്ടിപ്പ്: 83,000 വാട്സാപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 83867 വാ​​​ട്സാ​​​പ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും 3962 സ്കൈ​​​പ്പ് ഐ​​​ഡി​​​ക​​​ളും ബ്ലോ​​​ക്ക് ചെ​​​യ്ത​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം.

ടെ​​​ലി​​​കോം വ​​​കു​​​പ്പ്, പോ​​​ലീ​​​സ്, സിം ​​​സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ബ്ലോ​​​ക്കാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം 8.45 ല​​​ക്ഷം സിം ​​​കാ​​​ർ​​​ഡു​​​ക​​​ളും 2.39 ല​​​ക്ഷം മൊ​​​ബൈ​​​ൽ ഐ​​​എം​​​ഇ​​​ഐ ന​​​ന്പ​​​റു​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ സൈ​​​ബ​​​ർ ക്രൈം ​​​റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കി.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ലേ​​​ക്കു ന​​​യി​​​ച്ചേ​​​ക്കാ​​​വു​​​ന്ന 827 വ്യാ​​​ജ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ത​​​ട​​​ഞ്ഞതായും സ​​​ഹ​​​യോ​​​ഗ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ ഓ​​​ണ്‍ലൈ​​​ൻ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത​​​താ​​​യും കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

National

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: ആ​ന്ധ്ര എം​എ​ൽ​എ​യ്ക്ക് 12 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി; കെ​ണി​യൊ​രു​ക്കി​യ​ത് വ്യാ​ജ ലി​ങ്കി​ലൂ​ടെ

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ എം​എ​ൽ​എ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നി​ര​യാ​യി. പോ​ള​വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ജ​ന​സേ​ന പാ​ർ​ട്ടി എം​എ​ൽ​എ ചി​രി ബാ​ല​രാ​ജു​വി​നാ​ണ് 12 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ ച​ലാ​ൻ എ​ന്ന വ്യാ​ജേ​ന വ​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

എം​എ​ൽ​എ​യു​ടെ വാ​ട്സാ​പ്പി​ലേ​ക്ക് ആ​ർ​ടി​എ ച​ലാ​ൻ അ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് എ​ന്ന പേ​രി​ൽ ഒ​രു സ​ന്ദേ​ശം ല​ഭി​ച്ചു. ഇ​ത് വി​ശ്വ​സി​ച്ച് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തോ​ടെ​യാ​ണ് ബാ​ല​രാ​ജു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​ത്. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 12 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​മാ​യി.

ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ അ​ദ്ദേ​ഹം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജീ​ലു​കു​മി​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും പ​ണം വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Kerala

ഗ്യാ​സ് ബു​ക്കിം​ഗി​ന്‍റെ മ​റ​വി​ലും സൈ​ബ​ര്‍ ത​ട്ടി​പ്പ്

കോ​​​ഴി​​​ക്കോ​​​ട്: ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ര്‍ ബു​​​ക്കിം​​​ഗി​​​ന്‍റെ​​​യും ബി​​​ല്‍ അ​​​പ്ഡേ​​​ഷ​​​ന്‍റെ​​​യും പേ​​​രി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ് സം​​​ഘ​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്നു. ജാ​​​ഗ്ര​​​ത പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്നു പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നു ക​​​ണ​​​ക്കു​​​ണ്ടാ​​​കി​​​ല്ല.

സി​​​ലി​​​ണ്ട​​​ര്‍ ക്ഷാ​​​മം വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യം മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലേ​​​ക്ക് ഒ​​​രു ടെ​​​ക്സ്റ്റ് സ​​​ന്ദേ​​​ശം വ​​​രും. തു​​​ട​​​ര്‍​ന്ന് വാ​​​ട്‌​​​സാ​​​പ്പ് വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ /”ഗ്യാ​​​സ് ബി​​​ൽ അ​​​പ്ഡേ​​​റ്റ് എ​​​പി​​​കെ’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഒ​​​രു ഫ​​​യ​​​ല്‍ അ​​​യ​​​ച്ചു ന​​​ല്‍​കും.

ഗ്യാ​​​സ് ബു​​​ക്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​പ്ഡേ​​​റ്റ് ചെ​​​യ്യാ​​​നോ കു​​​ടി​​​ശി​​​ക തീ​​​ര്‍​ക്കാ​​​നോ ഈ ​​​ആ​​​പ് ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഈ ​​​എ​​​പി​​​കെ ഫ​​​യ​​​ല്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഫോ​​​ണി​​​ന്‍റെ പൂ​​​ര്‍​ണ നി​​​യ​​​ന്ത്ര​​​ണം ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ കൈ​​​വ​​​ശ​​​മാ​​​കും. ഇ​​​തി​​​ലൂ​​​ടെ ഫോ​​​ണി​​​ലു​​​ള്ള ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളും യു​​​പി​​​ഐ പി​​​ന്‍ ന​​​മ്പ​​​റു​​​ക​​​ളും ചോ​​​ര്‍​ത്തി ഉ​​​പ​​​യോ​​​ക്താ​​​വ് അ​​​റി​​​യാ​​​തെ​​ത​​​ന്നെ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്ന് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കും.

ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍

► അ​​​പ​​​രി​​​ചി​​​ത ലി​​​ങ്കു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക: വാ​​​ട്‌​​​സാ​​​പ്പ് വ​​​ഴി​​​യോ എ​​​സ്എം​​​എ​​​സ് വ​​​ഴി​​​യോ ല​​​ഭി​​​ക്കു​​​ന്ന എ​​​പി​​​കെ ഫ​​​യ​​​ലു​​​ക​​​ള്‍ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യ​​​രു​​​ത്.

► സി​​​ലി​​​ണ്ട​​​ര്‍ ബു​​​ക്കിം​​​ഗി​​​നും പേ​​​യ്മെ​​​ന്‍റി​​​നു​​​മാ​​​യി ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളോ മൊ​​​ബൈ​​​ല്‍ ആ​​​പ്പു​​​ക​​​ളോ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

► അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​കാ​​​തെ അ​​​തി​​​ന്‍റെ സ​​​ത്യാ​​​വ​​​സ്ഥ നേ​​​രി​​​ട്ട് ഏ​​​ജ​​​ന്‍​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക.

► ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ പാ​​​സ്‌​​​വേ​​​ർ​​​ഡു​​​ക​​​ളോ അ​​​പ​​​രി​​​ചി​​​ത​​​മാ​​​യ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലോ ആ​​​പ്പു​​​ക​​​ളി​​​ലോ ന​​​ല്‍​ക​​​രു​​​ത്.

► സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യാ​​​ല്‍ ഉ​​​ട​​​ന്‍​ത​​​ന്നെ 1930 എ​​​ന്ന ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ www.cybercrime.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യോ പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.

Kerala

സൈ​ബ​ര്‍ ത​ട്ടി​പ്പ് ; ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്

പ​​​ര​​​വൂ​​​ര്‍: ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഇ​​​ര​​​യാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ മാ​​​റി​​​യെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട്. ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പി​​​ന്‍റെ വ​​​ര്‍​ധി​​​ച്ചു വ​​​രു​​​ന്ന വ്യാ​​​പ്തി​​​യും സ​​​ങ്കീ​​​ര്‍​ണ​​​ത​​​ക​​​ളും എ​​​ടു​​​ത്തു കാ​​​ണി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് മെ​​​റ്റ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.​​

ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ള്‍ രാ​​​ജ്യ​​​ത്ത് അ​​​നു​​​ദി​​​നം വ​​​ര്‍​ധി​​​ച്ച് വ​​​രി​​​ക​​​യാ​​​ണ്. ബി​​​സി​​​ന​​​സു​​​ക​​​ള്‍ പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ടി​​​ത ത​​​ട്ടി​​​പ്പ് ശൃം​​​ഖ​​​ല​​​ക​​​ള്‍ വ​​​ന്‍ ഭീ​​​ഷ​​​ണി​​​യാ​​​ണ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

രാ​​​ജ്യ​​​ത്ത് ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​തി​​​വേ​​​ഗ​​​മാ​​​ണ് വി​​​ക​​​സി​​​ച്ച് വ​​​രു​​​ന്ന​​​ത്. ഇ​​​ത് പ​​​ര​​​മാ​​​വ​​​ധി മു​​​ത​​​ലെ​​​ടു​​​ത്ത് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍, മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ള്‍, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഈ ​​​സ്ഥി​​​തി​​​വി​​​ശേ​​​ഷം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ലാ​​​ണ് സൈ​​​ബ​​​ര്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ത്രി​​​മ ബു​​​ദ്ധി ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

Kerala

ബി​എ​സ്എ​ന്‍​എ​ല്‍, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ല്‍ രാജ്യവ്യാപക സൈ​ബ​ര്‍ ത​ട്ടി​പ്പ്

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന നോ​​​ട്ടീ​​​സു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴ​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ ലെ​​​റ്റ​​​ര്‍ പാ​​​ഡി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കെ​​​വൈ​​​സി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ഉ​​​ട​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

‘പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​വേ, നി​​​ങ്ങ​​​ളു​​​ടെ സിം ​​​കെ​​​വൈ​​​സി ട്രാ​​​യ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടും. ഉ​​​ട​​​ന്‍ വി​​​ളി​​​ക്കു​​​ക’-എ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ പെരുകുന്നു

രാ​​​ജ്യ​​​ത്ത് സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ക്രൈം ​​​റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2021-ല്‍ 52,974 ​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-ല്‍ ​​​ഇ​​​ത് 86,420 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശീ​​​ല​​​ന ലാ​​​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 116.5 കോ​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ 33 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം ലാ​​​ബു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചു സൈബര്‍ തട്ടിപ്പ്; ജാഗ്രതാനിര്‍ദേശവുമായി പോലീസ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ക്കു​​​ന്ന സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഫേ​​​സ്ബു​​​ക്കി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് വ്യാ​​​ജ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച് നി​​​ങ്ങ​​​ളു​​​ടെ ഫോ​​​ണി​​​ല്‍ ഫോ​​​ണ്‍ പേ ​​​ആ​​​പ് ഉ​​​ണ്ടെ​​​ങ്കി​​​ല്‍ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ 12,000 രൂ​​​പ സ​​​മ്പാ​​​ദി​​​ക്കാം എ​​​ന്ന​​​ ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ന്ദേ​​​ശം ന​​​ല്‍കി​​​യാ​​​ണു ത​​​ട്ടി​​​പ്പി​​​ന്‍റെ തു​​​ട​​​ക്കം.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്രം വ്യാ​​​ജ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ല്‍ പ​​​ര​​​സ്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​ശ്വാ​​​സ്യ​​​ത തോ​​​ന്നി ത​​​ട്ടി​​​പ്പ് തി​​​രി​​​ച്ച​​​റി​​​യാ​​​തെ ബ​​​ട്ട​​​ണി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ ഫോ​​​ണ്‍ പേ ​​​ആ​​​പ് സ്വ​​​യം തു​​​റ​​​ന്ന് അ​​​വി​​​ടെ 1,499 രൂ​​​പ എ​​​ന്ന തു​​​ക കാ​​​ണി​​​ക്കും.

തു​​​ക ല​​​ഭി​​​ക്കാ​​​നാ​​​യി പി​​​ന്‍ന​​​മ്പ​​​ര്‍ ന​​​ല്‍കു​​​ന്ന​​​തോ​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​കും. എ​​​ന്നാ​​​ല്‍ യ​​​ഥാ​​​ര്‍ഥ​​​ത്തി​​​ല്‍ അ​​​തു പ​​​ണം ല​​​ഭി​​​ക്കു​​​ന്ന പേ​​​ജ​​​ല്ല, മ​​​റി​​​ച്ച് 1,499 രൂ​​​പ ന​​​ല്‍കാ​​​നു​​​ള്ള റി​​​ക്വ​​​സ്റ്റ് പേ​​​മെ​​​ന്‍റ് പേ​​​ജാ​​​ണ്. ഇ​​​തു മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ പി​​​ന്‍ ന​​​മ്പ​​​ര്‍ ന​​​ല്‍കു​​​മ്പോ​​​ള്‍ തു​​​ക നേ​​​രി​​​ട്ട് ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ട്രാ​​​ന്‍സ്ഫ​​​റാ​​​കും.

► ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്കാം‌ ◄

  • യു​​​പി​​​ഐ ആ​​​പ്പു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ള്‍ പി​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത് പ​​​ണം സ്വീ​​​ക​​​രി​​​ക്കാ​​​ന​​​ല്ല, പ​​​ണം അ​​​യ​​​യ്ക്കാ​​​നാ​​​ണെ​​​ന്ന കാ​​​ര്യം പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം.
  • പേ​​​മെ​​​ന്‍റ് റി​​​ക്വ​​​സ്റ്റ് പേ​​​ജു​​​ക​​​ള്‍ ശ്ര​​​ദ്ധാ​​​പൂ​​​ര്‍വം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.
  • സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ ലി​​​ങ്കു​​​ക​​​ളി​​​ലോ ബ​​​ട്ട​​​ണു​​​ക​​​ളി​​​ലോ ക്ലി​​​ക്ക് ചെ​​​യ്യ​​​രു​​​ത്.
  • ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ ഉ​​​ട​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ക.
  • സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യാ​​​ലു​​​ട​​​ന്‍ 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍പ്‌​​​ ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ ദേ​​​ശീ​​​യ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ര്‍ട്ട​​​ലാ​​​യ https://cybercrime.gov.in ലൂ​​​ടെ​​​യോ പ​​​രാ​​​തി ന​​​ല്‍കു​​​ക.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് സൈ​ബ​ർ ത​ട്ടി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി പു​തി​യ രീ​തി​യി​ലു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്. ഫേ​സ്ബു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് നി​ങ്ങ​ളു​ടെ ഫോ​ണി​ൽ ഫോ​ൺ പേ ​ആ​പ്പ് ഉ​ണ്ടെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ 12,000 സ​മ്പാ​ദി​ക്കാം എ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ടാ​ണ് ഈ ​ത​ട്ടി​പ്പി​ന് തു​ട​ക്കം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​തി​നാ​ൽ പ​ര​സ്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ്വാ​സ്യ​ത തോ​ന്നി ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​തെ ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ൺ പേ ​ആ​പ്പ് സ്വ​യം തു​റ​ക്കു​ന്ന​താ​യും അ​വി​ടെ 1,499 രൂ​പ എ​ന്ന തു​ക കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. തു​ക ല​ഭി​ക്കാ​നാ​യി പി​ൻ ന​മ്പ​ർ ന​ൽ​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​മാ​കു​ന്നു.

എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ത് പ​ണം ല​ഭി​ക്കു​ന്ന പേ​ജ് അ​ല്ല, മ​റി​ച്ച് 1,499 രൂ​പ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷാ പേ​ജാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കാ​തെ പി​ൻ ന​മ്പ​ർ ന​ൽ​കു​മ്പോ​ൾ തു​ക നേ​രി​ട്ട് ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി‌​ലേ​ക്ക് ട്രാ​ൻ​സ്ഫ​റാ​കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം, പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളാ​ണ്. യു​പി​ഐ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ പി​ൻ ന​ൽ​കു​ന്ന​ത് പ​ണം സ്വീ​ക​രി​ക്കാ​ന​ല്ല, പ​ണം അ​യ​യ്ക്കാ​നാ​ണെ​ന്ന കാ​ര്യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

Payment Request പേ​ജു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്കു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ലോ ബ​ട്ട​ണു​ക​ളി​ലോ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ പ​ര​സ്യ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക

സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ ഉ​ട​ൻ 1930 എ​ന്ന സൈ​ബ​ർ ഹെ​ൽ​പ്ലൈ​ൻ ന​മ്പ​റി​ലോ ദേ​ശീ​യ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലാ​യ cybercrime.gov.in ലൂ​ടെ​യോ പ​രാ​തി ന​ൽ​ക​ണം.

Kerala

പ​ഹ​ൽ​ഗാം ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്; വ​യോ​ധി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 1.58 കോ​ടി

ക​ണ്ണൂ​ർ: പ​ഹ​ൽ​ഗാം ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വ​യോ​ധി​ക​യി​ൽ നി​ന്ന് 1.58 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ മീ​ര സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന വാ​ട്സ് ആ​പ്പ് കോ​ളി​ൽ ബ​ന്ധ​പ്പെ​ട്ട സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക്കി​ടെ വ​യോ​ധി​ക​യു​ടെ ആ​ധാ​ർ കാ​ർ​ഡ് ക​ണ്ടെ​ത്തി​യെ​ന്നും ഭീ​ക​ര​ർ​ക്ക് പ​ണം കൈ​മാ​റി​യോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ടി​ലു​ള്ള മു​ഴു​വ​ൻ പ​ണ​വും കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ങ്ങ​നെ ഘ​ട്ടം ഘ​ട്ട​മാ​യി വ​യോ​ധി​ക​യു​ടെ പ​ക്ക​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1.58 കോ​ടി​ക്ക് പു​റ​മേ 50 ല​ക്ഷം രൂ​പ കൂ​ടി അ​ധി​കം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

സൈ​ബ​ർ ത​ട്ടി​പ്പ്; അ​ഞ്ച് കോ​ടി​യി​ല​ധി​കം ഫോ​ൺ ക​ണ​ക്ഷ​നു​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി

കൊ​ച്ചി: ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് 1400 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ക​ഴി​ഞ്ഞ​താ​യി ടെ​ലി​കോം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ര​മേ​ശ്കു​മാ​ർ ഗോ​യ​ൽ പ​റ​ഞ്ഞു. ടെ​ലി​കോം ദ​ക്ഷി​ണ മേ​ഖ​ലാ വാ​ർ​ഷി​ക സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ടെ​ലി​കോം വ​കു​പ്പി​ന്‍റെ​യും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ അ​ഞ്ച് കോ​ടി​യി​ല​ധി​കം സം​ശ​യാ​സ്പ​ദ ഫോ​ൺ ക​ണ​ക്ഷ​നു​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി. ന​ഷ്ട​പ്പെ​ട്ട 8.5 ല​ക്ഷം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് ഇ​ട​പെ​ട​ലി​ലൂ​ടെ ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നും ഒ​രാ​ളു​ടെ പേ​രി​ൽ എ​ത്ര ക​ണ​ക്ഷ​നു​ക​ളു​ണ്ടെ​ന്ന് അ​റി​യാ​നും സ​ഹാ​യി​ക്കു​ന്ന ‘സ​ഞ്ചാ​ർ സാ​ഥി’ പോ​ർ​ട്ട​ൽ ഒ​രു പ്ര​ധാ​ന സം​വി​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 24 കോ​ടി ആ​ളു​ക​ൾ സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ച​താ​യും 1.9 കോ​ടി പേ​ർ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഹൈദരാബാദില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേരില്‍ 27 ലക്ഷം രൂപ തട്ടിയെടുത്തു

ഹൈദരാബാദ്: ഹൈദരാബാദില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് സൈബര്‍ ക്രിമിനലുകള്‍ ഹൈദരാബാദ് സ്വദേശിയായ ഒരാളില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയോ വാട്‌സാപ്പിലൂടെയോ ആണ് തട്ടിപ്പുകാര്‍ ഇയാളെ സമീപിച്ചത്.

പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനികളുടേതിന് സമാനമായ വ്യാജ ഗ്രൂപ്പുകളില്‍ ഇയാളെ ചേര്‍ക്കുകയും
തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. പിന്നീട് വ്യാജ വെബ്‌സൈറ്റുകളിലൂടെ വലിയ ലാഭം ലഭിക്കുന്നതായി കാണിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ഇയാള്‍ കൂടുതല്‍ തുക നിക്ഷേപിച്ചു.

നിക്ഷേപിച്ച തുക 27 ലക്ഷം രൂപയായപ്പോള്‍ അത് പിന്‍വലിക്കാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ടാക്‌സ് ഇനത്തിലും മറ്റും കൂടുതല്‍ പണം അടച്ചാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയൂ എന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.

 

Kerala

പാ​ര്‍​ട്ട് ടൈം ​ജോ​ലി​യു​ടെ മ​റ​വി​ല്‍ സൈ​ബ​ര്‍​ ത​ട്ടി​പ്പ്; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കൊ​​​ല്ലം: ഒാണ്‍​ലൈ​​​നി​​​ല്‍ പാ​​​ര്‍​ട്ട് ടൈം ​​​ജോ​​​ലി തെര​​​ഞ്ഞ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ യു​​​വ​​​തീയു​​​വാ​​​ക്ക​​​ളി​​​ല്‍നി​​​ന്നു സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ ല​​​ക്ഷ​​​ങ്ങ​​​ള്‍ ക​​​വ​​​ര്‍​ന്നെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ള്‍ കൊ​​​ല്ലം സി​​​റ്റി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

എ​​​റ​​​ണാ​​​കു​​​ളം ചൊ​​​വ്വ​​​ര വി​​​ല്ലേ​​​ജി​​​ല്‍ പാ​​​ഠി​​​യം​​​കു​​​ന്ന് ഹൗ​​​സി​​​ല്‍ പി.​​​പി. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ് (30), തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ ഇ​​​രി​​​ഞ്ഞാ​​​ല​​​ക്കു​​​ട കൈ​​​പ്പി​​​ള്ളി ഹൗ​​​സി​​​ല്‍ സു​​​നി​​​ല്‍​കു​​​മാ​​​ര്‍ മ​​​ക​​​ന്‍ അ​​​ഭി​​​ന​​​ന്ദ് (22) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ലം സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കൊ​​​ല്ലം ത​​​ഴു​​​ത്ത​​​ല സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യി​​​ല്‍നി​​​ന്നും പാ​​​ര്‍​ട്ട് ടൈം ​​​ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ടെ​​​ലി​​​ഗ്രാം ടാ​​​സ്‌​​​കു​​​ക​​​ള്‍ അ​​​യ​​​ച്ചു ന​​​ല്‍​കി ആ​​​യ​​​തി​​​ലൂ​​​ടെ ഇ​​​രു​​​പ​​​ത്തൊ​​​മ്പ​​​ത് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. കൊ​​​ല്ലം വ​​​ട​​​ക്കേ​​​വി​​​ള സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​ല്‍നി​​​ന്നും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ടെ​​​ലി​​​ഗ്രാം ടാ​​​സ്‌​​​കു​​​ക​​​ള്‍ അ​​​യ​​​ച്ചു ന​​​ല്‍​കി നാ​​​ല്‍​പ​​​ത് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് അ​​​ഭി​​​ന​​​ന്ദ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കൊ​​​ല്ലം ത​​​ഴു​​​ത്ത​​​ല സ്വ​​​ദേ​​​ശി​​​നി​​​യി​​​ല്‍നി​​​ന്നും പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് സാ​​​ഹി​​​ലി​​​നെ നേ​​​ര​​​ത്തേ ത​​​ന്നെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളി​​​ല്‍നി​​​ന്ന് 9,59,330 രൂ​​​പ ആ​​​സി​​​ഫ് ആ​​​ണ് കൈ​​​പ്പ​​​റ്റി​​​യ​​​ത്. വ​​​ട​​​ക്കേ​​​വി​​​ള സ്വ​​​ദേ​​​ശി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​തി​​​ല്‍ 1,60,000 രൂ​​​പ അ​​​ഭി​​​ന​​​ന്ദ് പ്ര​​​തി​​​ക​​​ള്‍​ക്കു പ്ര​​​തി​​​ഫ​​​ലം പ​​​റ്റി ന​​​ല്‍​കി​​​യ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലാ​​​ണ് എ​​​ത്തി​​​യ​​​ത്.

സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട മ​​​റ്റു പ്ര​​​തി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കി​​​ര​​​ണ്‍ നാ​​​രാ​​​യ​​​ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം കൊ​​​ല്ലം സി​​​റ്റി ഡി​​​സി​​​ആ​​​ര്‍​ബി അ​​​സി. ​​​പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ. ​​​ന​​​സീ​​​ര്‍​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ല്ലം സി​​​റ്റി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ അ​​​ബ്ദു​​​ല്‍ മ​​​നാ​​​ഫ്, എ​​​സ്ഐ​​​മാ​​​രാ​​​യ ഗോ​​​പ​​​കു​​​മാ​​​ര്‍, ന​​​ന്ദ​​​കു​​​മാ​​​ര്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ ബി​​​നൂ​​​പ്, രോ​​​ഹി​​​ത്,അ​​​ബ്ദു​​​ള്‍ ഹ​​​ബീ​​​ബ്, അ​​​ശ്വ​​​തി സൈ​​​ബ​​​ര്‍ സെ​​​ല്ല് എ​​​സ്ഐ പ്ര​​​താ​​​പ​​​ന്‍, എ​​​എ​​​സ്ഐ വി​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Kerala

സൈ​ബ​ർ ​ത​ട്ടി​പ്പ്: വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യ്ക്ക് 6.38 കോടി നഷ്‌ടപ്പെട്ടു

കൊ​​​ച്ചി: മും​​​​ബൈ പോ​​​​ലീ​​​​സ് എ​​​​ന്ന വ്യാ​​​​ജേ​​​​ന ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി എ​​​​ളം​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​നി​​​​യും വ​​​​യോ​​​​ധി​​​​ക​​​​യു​​​​മാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച് 6,38,21,864 രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. എ​​​​ളം​​​​കു​​​​ളം ത​​​​ൻ​​​​സീ​​​​ൽ ഷാ​​​​ല​​​​റ്റ് ഫ്ലാ​​​​റ്റ് ന​​​​മ്പ​​​​ർ 8 സി​​​യി​​​​ൽ ലീ​​​​ലാ​ മ​​​​ത്താ​​​​യി (77) യാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​കാ​​​രം കൊ​​​​ച്ചി സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

മും​​​​ബൈ പോ​​​​ലീ​​​​സി​​​​ൽ​​​നി​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പ്ര​​​​തി​​​​ക​​​​ൾ മ​​​​ണി ലോ​​​ൺ ഡ്രിം​​​​ഗ് ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണു കേ​​​​സ്. വീ​​​​ട്ട​​​​മ്മ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ന​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​വ​​​​രി​​​​ൽ​​​നി​​​​ന്നു​ പ​​​​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വി​​​​ധ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് വീ​​​​ട്ട​​​​മ്മ പ​​​​ണം ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്ത​​​​ത്. ഒ​​​​ന്നു​​​​മു​​​​ത​​​​ൽ നാ​​​​ലു​​​വ​​​​രെ​​​​യു​​​​ള​​​​ള പ്ര​​​​തി​​​​ക​​​​ളാ​​​​യ പ്ര​​​​ദീ​​​​പ് ജ​​​യ്‌​​​​സ്വാ​​​​ൾ, കീ​​​​ർ​​​​ത്തി​​​​ശ്രീ, അ​​​​ങ്കി​​​​ത് തി​​​​വാ​​​​രി, അ​​​​ശോ​​​​ക് മ​​​​ണ്ടേ​​​​ല എ​​​​ന്നി​​​​വ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ​​​​ണം അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​വി​​​​ഭാ​​​​ഗം ശേ​​​​ഖ​​​​രി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

National

സൈബർ തട്ടിപ്പ് : സിബിഐ കുറ്റപത്രം സമർപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ നാ​​​ല് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രു​​​ൾ​​​പ്പെ​​​ടെ 17 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും 58 ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച് സി​​​ബി​​​ഐ. 2020 മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഷെ​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ വ​​​ഴി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ സം​​​ഘം ഏ​​​ക​​​ദേ​​​ശം 1000 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​ത്തേ​​​ക്കു കൈ​​​മാ​​​റ്റം ചെ​​​യ്ത​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ ഈ ​​​വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ വ​​​ലി​​​യ റാ​​​ക്ക​​​റ്റി​​​ലേ​​​യ്ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എ​​​ത്തു​​​ന്ന​​​ത്.


വ്യാ​​​ജ ലോ​​​ണ്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ൾ, മ​​​ണി ചെ​​​യി​​​ൻ മോ​​​ഡ​​​ലു​​​ക​​​ൾ, വ്യാ​​​ജ പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ, ഓ​​​ണ്‍ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രി​​​ൽ​​​നി​​​ന്ന് കോ​​​ടി​​​ക​​​ളാ​​​ണു സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.


ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ക്ക​​​റ്റി​​​നെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളാ​​​ണെ​​​ന്നു തോ​​​ന്നി​​​യെ​​​ങ്കി​​​ലും ത​​​ട്ടി​​​പ്പി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, പേ​​​മെ​​​ന്‍റ് ഗേ​​​റ്റ്‌​​​വേ​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​മാ​​​ന​​​ത​​​ക​​​ളാ​​​ണ് ത​​​ട്ടി​​​പ്പി​​​നു​​​പി​​​ന്നി​​​ൽ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ എ​​​ത്തി​​​ച്ച​​​ത്.


ഗൂ​​​ഗി​​​ൾ പ​​​ര​​​സ്യ​​​ങ്ങ​​​ൾ, ബ​​​ൾ​​​ക്ക് എ​​​സ്എം​​​എ​​​സ് കാ​​​ന്പ​​​യി​​​നു​​​ക​​​ൾ, ഒ​​​ന്നി​​​ല​​​ധി​​​കം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി. ത​​​ട്ടി​​​പ്പി​​​നാ​​​യി 111 ഷെ​​​ൽ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് സം​​​ഘം ആ​​​രം​​​ഭി​​​ച്ച​​​ത്. നേ​​​ര​​​ത്തേ, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ഹ​​​രി​​​യാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 27 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

National

മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽനിന്ന് 270 ഇന്ത്യക്കാരെ തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മ്യാ​​​ൻ​​​മ​​​റി​​​ലെ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​ച്ചു. 26 സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള 270 ഇ​​​ന്ത്യ​​​ക്കാ​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ര​​​ണ്ട് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​ച്ച​​​യ​​​ച്ച​​​തെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം താ​​​യ്‌​​​ല​​​ൻ​​​ഡ് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന 465 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​തൃ​​​രാ​​​ജ്യ​​​ത്തേ​​​ക്കു തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന 170 പേ​​​രെ അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രി​​​കെ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് താ​​​യ് ക​​​ര​​​സേ​​​ന​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​ർ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മൈ​​​ത്രീ ചു​​​പ്രീ​​​ച്ച അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​ർ ന​​​ഗ​​​ര​​​മാ​​​യ മ്യ​​​വാ​​​ഡി​​​യി​​​ലെ സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യ കെ.​​​കെ. പാ​​​ർ​​​ക്കി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം മ്യാ​​​ൻ​​​മ​​​ർ സൈ​​​ന്യം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു 28 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 1500ലേ​​​റെ​​​പ്പേ​​​ർ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​ത്തി​​​യ​​​ത്.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ളും അ​​​ന​​​ധി​​​കൃ​​​ത ചൂ​​​താ​​​ട്ട​​​വും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി മ്യാ​​​ൻ​​​മ​​​ർ സേ​​​ന ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ അ​​​ഭ​​​യം പ്രാ​​​പി​​​ച്ച വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ന് താ​​​യ് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഐ​​​ടി ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന വ്യാ​​​ജ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​വ​​​രാ​​​ണ് ഇ​​​വ​​​രി​​​ൽ പ​​​ല​​​രും. ഇ​​​വ​​​ർ പി​​​ന്നീ​​​ട് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ സി​​​ൻ​​​ഡി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കെ​​​ണി​​​ക​​​ളി​​​ൽ​​​പെടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ഏർ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ഴും മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​യും മ്യാ​​​ൻ​​​മ​​​റി​​​ലെ​​​യും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക​​​ൾ അ​​​ത​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് കെ.​​​കെ. പാ​​​ർ​​​ക്ക് പോ​​​ലു​​​ള്ള സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 4000 കോ​​​ടി ഡോ​​​ള​​​റോ​​​ളം സ​​​ന്പാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

സൈബർ തട്ടിപ്പ്: മട്ടന്നൂരിലെ ഡോക്ടറുടെ 4.43 കോടി നഷ്ടമായി

ക​​​ണ്ണൂ​​​ർ: നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന തു​​​ക​​​യു​​​ടെ ഇ​​​ര​​​ട്ടി ന​​​ൽ​​​കാ​​​മെ​​​ന്ന വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ച് ക​​​ണ്ണൂ​​​രി​​​ൽ ഡോ​​​ക്ട​​​ർ​​​ക്കു ന​​​ഷ്ട​​​മാ​​​യ​​​ത് 4,43,20,000 രൂ​​​പ. മ​​​ട്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ​​​ക്ട​​​ർ​​​ക്കാ​​​ണ് വ​​​ൻ​​​തു​​​ക ന​​​ഷ്ട​​​മാ​​​യ​​​ത്. ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ജൂ​​​ൺ 25 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് പ​​​ല​​​ത​​​വ​​​ണ​​​ക​​​ളി​​​ലാ​​​യി പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

വാ​​​ട്സാ​​​പ്പ് വ​​​ഴി മെ​​​സേ​​​ജ് ക​​​ണ്ട് വ്യാ​​​ജ ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗ് പ്ലാ​​​റ്റ്ഫോം വ​​​ഴി ട്രേ​​​ഡിം​​​ഗ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച പ​​​രാ​​​തി​​​ക്കാ​​​ര​​​നെ​​​ക്കൊ​​​ണ്ട് പ്ര​​​തി​​​ക​​​ൾ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം നി​​​ക്ഷേ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ വി​​​വി​​​ധ ചാ​​​ർ​​​ജു​​​ക​​​ൾ എ​​​ന്ന് പ​​​റ​​​ഞ്ഞു വീ​​​ണ്ടും പ​​​ണം വാ​​​ങ്ങി​​​യെ​​​ടു​​​ത്ത് നി​​​ക്ഷേ​​​പി​​​ച്ച പ​​​ണ​​​മോ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ലാ​​​ഭ​​​മോ ന​​​ല്‍കാ​​​തെ വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. ക​​​ണ്ണൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

വാ​​​ട്സാ​​​പ്പ് വ​​​ഴി പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ടാ​​​സ്കു​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ല്കി​​​യ പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 6,25,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ടെ​​​ല​​​ഗ്രാം വ​​​ഴി പാ​​​ര്‍ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ടാ​​​സ്കു​​​ക​​​ൾ​​​ക്കു വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച ച​​​ക്ക​​​ര​​​ക്ക​​​ല്ല് സ്വ​​​ദേ​​​ശി​​​യു​​​ടെ 2,05,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ഫേ​​​സ്ബു​​​ക്കി​​​ൽ പ​​​ര​​​സ്യം ക​​​ണ്ട് പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ പി​​​ണറാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 74,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി.

ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ൺ ന​​​ൽ​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു വി​​​വി​​​ധ ചാ​​​ർ​​​ജു​​​കളെന്ന വ്യാജേന പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നും 64,999 രൂ​​​പ​​​യും ത​​​ട്ടി​​​യെ​​​ടു​​​ത്തു. ഓ​​​ൺ​​​ലൈ​​​ൻ പ​​​ര​​​സ്യം ക​​​ണ്ട് വാ​​​ട്സാ​​​പ്പ് വ​​​ഴി ചാ​​​റ്റ് ചെ​​​യ്ത് കാ​​​മ​​​റ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ ക​​​തി​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ 43,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ഫേ​​​സ്ബു​​​ക്ക് പ​​​ര​​​സ്യം ക​​​ണ്ട് പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 21,400 രൂ​​​പ ന​​​ഷ്ട​​​മാ​​​യി.

Latest News

Corehub Up